
സനാ: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ സഹായം അഭ്യർത്ഥിച്ച് അമ്മ പ്രേമകുമാരി. വധശിക്ഷയ്ക്ക് യെമൻ പ്രസിഡന്‍റ് ആണ് അനുമതി നൽകിയത്.(Nimisha Priya's execution)
യെമനിലുള്ള പ്രേമകുമാരി അറിയിച്ചത് ഇത് തന്‍റെ അവസാനത്തെ അപേക്ഷയാണെന്നും, ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നതെന്നുമാണ്.
സഹായം നൽകിയ എല്ലാവർക്കും നന്ദിയറിയിച്ച നിമിഷയുടെ അമ്മ, എല്ലാവരും വധശിക്ഷ ഒഴിവാക്കാൻ സഹായിക്കണമെന്നും കൂട്ടിച്ചേർത്തു. അതേസമയം, വിഷയത്തിൽ സാധിക്കുന്നതെല്ലാം ചെയ്യുമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്.