പുതുവത്സരാഘോഷം; അബുദാബിയിൽ നാളെ പാർക്കിങ്ങും ടോളും ഫ്രീ | New Year Celebration at Abu Dhabi

പുതുവത്സരാഘോഷം; അബുദാബിയിൽ നാളെ പാർക്കിങ്ങും ടോളും ഫ്രീ | New Year Celebration at Abu Dhabi
Published on

അബുദാബി: പുതുവത്സരാഘോഷം പ്രമാണിച്ച് അബുദാബിയിൽ നാളെ പുലർച്ചെ മുതൽ അർധരാത്രി വരെ പാർക്കിങ്ങും ടോളും സൗജന്യമാക്കി അറിയിപ്പ്  പുറപ്പെടുവിച്ചു(New Year Celebration at Abu Dhabi). മുസഫ വ്യവസായ മേഖല എം.18 ലെ പാർക്കിങ്ങിലും പണം ഈടാക്കില്ല. എന്നാൽ, പാർക്കിങ് നിരോധിത മേഖലകളിൽ മറ്റു വാഹനങ്ങൾക്കു മാർഗ്ഗ തടസ്സമുണ്ടാക്കും വിധത്തിൽ വാഹനം പാർക്ക് ചെയ്യരുതെന്നു നിർദേശമുണ്ട്.

പ്രദേശത്തെ താമസക്കാർക്കു സംവരണം ചെയ്തിട്ടുള്ള റസിഡൻഷ്യൽ പാർക്കിങ്ങിൽ രാത്രി 9 മണി മുതൽ രാവിലെ 8 മണി വരെ മറ്റു വാഹനങ്ങൾ നിർത്തിയിടരുതെന്നും അബുദാബി മൊബിലിറ്റി സെന്റർ അറിയിച്ചു.
സാധാരണ ദിവസങ്ങളിൽ ദർബ് ടോൾ ഗേറ്റിൽ തിരക്കുള്ള സമയത്ത് (രാവിലെ 7 മുതൽ 9 വരെയും വൈകിട്ട് 5 മുതൽ 7 വരെയും) മാത്രമേ 4 ദിർഹം ഈടാക്കൂ. മറ്റു സമയങ്ങളിലും വാരാന്ത്യ, പൊതു അവധി ദിവസങ്ങളിലും ടോൾ സൗജന്യമാണ്. ദിവസത്തിൽ എത്ര തവണ ടോൾ ഗേറ്റ് കടന്നാലും 16 ദിർഹത്തിൽ കൂടുതൽ ഈടാക്കുകയുമില്ല.

Related Stories

No stories found.
Times Kerala
timeskerala.com