
റിയാദ്: സൗദി അറേബ്യയുടെ ദേശീയ ഗാനത്തിന് പുതിയ ഈണം നൽകാൻ ലോകപ്രശസ്ത സംഗീതജ്ഞനും ഓസ്കാര്‍ പുരസ്കാര ജേതാവുമായ ഹാൻസ് സിമ്മർ തയ്യാറെടുക്കുന്നു(National Anthem). ഇദ്ദേഹവുമായി സൗദി ജനറല്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍കി അല്‍ അൽശൈഖ് ചര്‍ച്ചകൾ നടത്തി. മാത്രമല്ല; ദേശീയ ഗാനം പുനഃക്രമീകരിക്കുന്നതിനൊപ്പം രാജ്യത്തിന്റെ സാംസ്‌കാരിക മുഖം സമ്പന്നമാക്കാന്‍ ലക്ഷ്യമിട്ടുള്ള ഭാവി പദ്ധതികളെക്കുറിച്ചും ഇരുവരും ചർച്ച നടത്തി.
പുതുമയാര്‍ന്ന വ്യാഖാനം നല്‍കി ദേശീയ ഗാനം കൂടുതല്‍ ആകര്‍ഷണീയമായി പുനഃക്രമീകരിക്കും. വ്യത്യസ്ത സംഗീത ഉപകരണങ്ങള്‍ ഉപയോഗിച്ച് പുതിയ താളവും ഈണവും നല്‍കും. തുടർന്നുള്ള വർഷങ്ങളിൽ റിയാദ് സീസണിന്റെ ഭാഗമായി സംഗീത വിരുന്നൊരുക്കുന്നതിനെ പറ്റിയും ചർച്ച നടന്നു.