ലഹരിമരുന്ന് ലോഹപൈപ്പുകളിൽ ഒളിപ്പിച്ച നിലയിൽ; കൈയ്യോടെ പിടികൂടി ഒമാന്‍ കസ്റ്റംസ് | Narcotics

ലഹരിമരുന്ന് ലോഹപൈപ്പുകളിൽ ഒളിപ്പിച്ച നിലയിൽ; കൈയ്യോടെ പിടികൂടി ഒമാന്‍ കസ്റ്റംസ് | Narcotics
Published on

മസ്കറ്റ്: ഒമാനില്‍ വൻ ലഹരി മരുന്ന് വേട്ട(Narcotics). അതിവിദഗ്ധമായി ഒളിപ്പിച്ച ലഹരി മരുന്നാണ് ഒമാന്‍ കസ്റ്റംസ് പിടിച്ചെടുത്തത്. രാജ്യത്തേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച ലഹരിമരുന്നിന്റെ വീഡിയോ ഒമാന്‍ കസ്റ്റംസ് സോഷ്യൽ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

പോസ്റ്റല്‍ പാര്‍സൽ വഴിയാണ് ലഹരിമരുന്ന് എത്തിയത്. ലോഹ പൈപ്പുകളില്‍ ഒളിപ്പിച്ചാണ് ലഹരിമരുന്നുകൾ രാജ്യത്തെത്തിച്ചത്. ഇവ ആര്‍ക്കും സംശയം തോന്നാത്ത രീതിയിൽ ലോഹ പൈപ്പുകളില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഇത്തരത്തിൽ 5.645 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് ആണ് ഒമാന്‍ കസ്റ്റംസ് പിടിച്ചെടുത്തത്.

Related Stories

No stories found.
Times Kerala
timeskerala.com