
ദുബായ്: മറീനയിലെ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം.വെള്ളിയാഴ്ച അർധരാത്രിയോടെയാണ് 67 നിലയുള്ള കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്.
എമര്‍ജന്‍സി റെസ്പോൺസ് സംഘങ്ങള്‍ കെട്ടിടത്തിലെ 764 അപ്പാർട്ടുമെന്റുകളിൽ നിന്നുള്ള 3,820 താമസക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. അപകടം നടന്ന ആറ് മണിക്കൂറിനുള്ളില്‍ ദുബൈ സിവില്‍ ഡിഫന്‍സ് സംഘം തീപിടിത്തം നിയന്ത്രണ വിധേയമാക്കി.
കെട്ടിടത്തിലെ താമസക്കാരുടെ സുരക്ഷമുൻനിർത്തിക്കൊണ്ട് അധികൃതർ താൽക്കാലിക താമസസ്ഥലം ഒരുക്കുന്നതിനായുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. എന്നാൽ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.