

മസ്‌കറ്റ്: പത്താമത് ഒമാന്‍ മരുഭൂമി മാരത്തണ്‍ ജനുവരി 18 ന് ആരംഭിച്ച് ജനുവരി 22 ന് അവസാനിക്കും(Marathon). 5 ഘട്ടങ്ങളായാണ് മത്സരങ്ങള്‍ നടക്കുക. 42 കിലോമാറ്റര്‍, 32 കിലോമീറ്റര്‍, 40 കിലോമീറ്റര്‍, 30 കിലോമീറ്റര്‍, 21 കിലോമീറ്റര്‍ എന്നിങ്ങനെയാണ് ഓരോ ഘട്ടങ്ങളുടെയും ദൈര്‍ഘ്യം. ആകെ 165 കിലോമീറ്ററാണ് മാരത്തണ്‍ ദൂരമെന്ന് സംഘാടകര്‍ അറിയിച്ചു. മരത്തണിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ 15 ല്‍ പരം രാഷ്ട്രങ്ങളില്‍ നിന്നുള്ള താരങ്ങൾ മാരത്തണില്‍ പങ്കെടുത്തിരുന്നു. ഒമാനില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള താരങ്ങള്‍ ഇത്തവണയും മാരത്തണില്‍ പങ്കെടുക്കുമെന്നാണ് വിവരം. വ്യത്യസ്ത പ്രായങ്ങളിലുള്ളവര്‍ക്ക് വിവിധ വിഭാഗങ്ങളിലായുള്ള മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.
മരുഭൂപ്രദേശങ്ങളില്‍ ചൂട് കുറയുന്ന സമയമാണ് മാരത്തണിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഈ ദിവസങ്ങളില്‍ പകല്‍ സമയം ഉയര്‍ന്ന താപനില 25 ഡിഗ്രി സെല്‍ഷ്യസും ശരാശരി താഴ്ന്ന താപനില 17.3 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.