
തബൂക്ക്: സൗദിയിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം. ദുബാ- ഷർമാ ചെങ്കടൽ പ്രദേശ റോഡിൽ വച്ചുണ്ടായ അപകടത്തിൽ കൊല്ലം ചെക്കിട്ടമുക്ക് സ്വദേശി കാനാറ പുത്തൻ വീട്ടിൽ അരുൺ സുരേഷ്(28) മരണപ്പെട്ടത്.
അപകടത്തിൽ അരുണിനൊപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റൊരാളും മരിച്ചു. തിങ്കളാഴ്ച രാത്രി പന്ത്രണ്ടോടെ നടന്ന അപകടത്തിൽ തീപിടിച്ച വണ്ടിയുടെ കാബിനുള്ളിൽ ഉണ്ടായിരുന്ന ഇരുവരും പൊള്ളലേറ്റാണ് മരിച്ചത്. ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
വാഹനം ഓടിച്ചിരുന്നു അരുൺ ദമാമിലെ സ്വകാര്യ കമ്പനിയിൽ ഡൈന മിനി ട്രക്ക് ഡ്രൈവറായിരുന്നു. ഞായറാഴ്ച ദമാമിൽ നിന്നും സാധനങ്ങൾ കയറ്റി തബൂക്കിലെത്തിയതായിരുന്നു. ദുബാ പട്ടണത്തിന് സമീപമുള്ള ഷർമായിലേക്കുള്ള യാത്രയിൽ മുന്നിൽ പോയ ട്രെയിലറിനു പിന്നിലിടിച്ചാണ് അപകടമെന്നാണ് വിവരം.