
സലാല: ഒമാന്‍ സലാലയിലെ മസ്യൂനയില്‍ മാന്‍ഹോളില്‍ വീണ് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു. മാന്‍ഹോളില്‍ വീണ് ഗുരുതരാവസ്ഥയിലായിരുന്ന കോട്ടയം പാമ്പാടി കങ്ങഴ കാഞ്ഞിരപ്പാറ സ്വദേശിനി ലക്ഷ്മി വിജയകുമാര്‍ (34) ആണ് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
മസ്‌യൂനയിൽ ആരോഗ്യ മന്ത്രാലയത്തിൽ നഴ്‌സ് ആയിരുന്നു. പത്തുമാസം മുൻപാണ് ഇവിടെ ജോലിയിൽ പ്രവേശിച്ചത്. മൃതദ്ദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
കഴിഞ്ഞ 13നായിരുന്നു അപകടം. ലക്ഷ്‌മി താമസസ്ഥലത്തു നിന്ന് മാലിന്യം കളയുന്നതിനായി പോകുന്നതിനിടെ കാൽതെന്നി മാൻഹോളിൽ വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അന്ന് മുതല്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.