
കുവൈറ്റ്: കുവൈറ്റിൽ താപനില കുതിച്ചുയരുന്നു. കുവൈറ്റിൽ ഇന്ന് രേഖപ്പെടുത്തിയ താപനില 50 ഡിഗ്രിയാണ്(Kuwait). നിലവിലെ സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് പുറപ്പെടുവിച്ചു. താപനില ഇനിയും ഉയരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
സൂര്യാഘാതം, സൂര്യാതപനം, നിർജ്ജലീകരണം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളിൽ ശ്രദ്ധ വേണം. ഹീറ്റ് സ്ട്രെസ്, ക്ഷീണം, തലകറക്കം തുടങ്ങിയവ ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണം. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം തുടങ്ങിയ കാര്യങ്ങൾ മുന്നയിപ്പിൽ പറയുന്നു.