
റിയാദ്: സൗദി അറേബ്യയിൽ വെള്ളിയാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ വിശ്വാസികളോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. നാളെ മാസപ്പിറവി ദൃശ്യമാകാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് ആഹ്വനം.
ബൈനോക്കുലർ വഴിയോ നഗ്നനേത്രങ്ങൾ കൊണ്ടോ ചന്ദ്രപ്പിറവി നിരീക്ഷിക്കാം. മാസപ്പിറവി ദൃശ്യമായാൽ സമീപത്തെ കോടതിയെയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയോ വിവരമറിയിക്കണം. അങ്ങനെ ദൃശ്യമായാൽ ശനിയാഴ്ച റമദാൻ ഒന്ന് ആയി കണക്കാക്കി വ്രതം ആരംഭിക്കാമെന്നും ഇല്ലായെങ്കിൽ ഞായറാഴ്ചയായിരിക്കും നോമ്പ് ആരംഭിക്കുകയെന്നും സുപ്രീം കോടതി അറിയിച്ചു.