വൻ ലഹരിമരുന്ന് വേട്ട; ടാസ്ക് ഫോഴ്സ് പിടിച്ചെടുത്തത് 2400 കിലോ ലഹരി വസ്തുക്കൾ | Intoxicants

വൻ ലഹരിമരുന്ന് വേട്ട; ടാസ്ക് ഫോഴ്സ് പിടിച്ചെടുത്തത് 2400 കിലോ ലഹരി വസ്തുക്കൾ | Intoxicants
Published on

മനാമ : അറബി കടൽ വഴി വൻ തോതിൽ ലഹരി മരുന്ന് വസ്തുക്കൾ കടത്താനുള്ള ശ്രമം തടഞ്ഞ് ബഹ്റൈൻ ആസ്ഥാനമായുള്ള സംയുക്ത ടാസ്ക് ഫോഴ്സ്(Intoxicants). സംഭവവുമായി ബന്ധപ്പെട്ട് പിടികൂടിയ കപ്പലിൽ 2400 കിലോ ഹാഷിഷ് ആണ് ഉണ്ടായിരുന്നത്.

എന്നാൽ, ഏത് രാജ്യത്തു നിന്നുള്ള കപ്പൽ ആണെന്നത് വ്യക്തമല്ല.  കപ്പലിൽ ഉണ്ടായിരുന്ന മയക്കുമരുന്നുകൾ ന്യൂസ് ലാൻഡ് സംയുക്ത ടാസ്ക് ഫോഴ്സിന്റെ സഹകരണത്തോടെയാണ് പിടിച്ചെടുത്തത്. ലഹരി വസ്തുക്കളുടെ ഭാരം കണക്കാക്കിയ ശേഷം ശരിയായ രീതിയിൽ ഇവ നിർമാർജ്ജനം ചെയ്തെന്ന് അധികൃതർ വ്യക്തമാക്കി. അനധികൃത പ്രവർത്തനങ്ങൾ തടയുന്നതിനും സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനും സംയുക്ത ശ്രമങ്ങൾ തുടർന്നും ഉണ്ടാകുമെന്ന് സംയുക്ത ടാസ്ക് ഫോഴ്സ് അധികൃതർ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com