
ഫുജൈറ: യു.എ.ഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ വർധിപ്പിക്കാൻ തീരുമാനിച്ച് ഇന്ത്യന്‍ ബജറ്റ് എയർലൈൻ ഇന്‍ഡിഗോ എയര്‍ലൈന്‍സ്(Airline Updates). ഇതിൽ കേരളത്തില്‍ നിന്നും യു.എ.ഇയിലേക്ക് നേരിട്ട് സർവീസുകൾ ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന വിവരം. യു.എ.ഇയിലെ ഫുജൈറയിലേക്കാണ് നേരിട്ടുള്ള സർവീസുകൾ ആരംഭിക്കുക.
മെയ് 15 മുതല്‍ മുംബൈ, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നും ഫുജൈറയിലേക്ക് ദിവസേന സർവീസ് ആരംഭിക്കും. രാത്രി 8.55ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ആദ്യ വിമാനം രാത്രി 11.25 ന് ഫുജൈറയിൽ എത്തും. പുലർച്ചെ 3.40ന് ഫുജൈറയിൽ നിന്ന് പുറപ്പെടുന്ന വിമാനം 9 ന് കണ്ണൂരിൽ എത്തും. അർധരാത്രി 12.25ന് ഫുജൈറയിൽ നിന്ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 4.50 ന് മുംബൈയിൽ ഇറങ്ങും. പുലർച്ചെ 1.10 ന് മുബൈയിൽ നിന്നു പുറപ്പെടുന്ന വിമാനം പുലർച്ചെ 2.40 ന് ഫുജൈറയിൽ എത്തും. ഇൻഡിഗോ യാത്രക്കാർക്ക് ഉദ്ഘാടനത്തോടനുബന്ധിച്ച് ഡ്യൂട്ടി ഫ്രീ ഉൽപന്നങ്ങളിൽ ആകർഷകമായ ഇളവുകളും ലഭിക്കുമെന്ന് എയര്‍ലൈന്‍ പ്രസ്താവനയില്ലൂടെ അറിയിച്ചു.