
ദുബായ്: ഇൻഡോ - പാക് സംഘർഷം ശക്തായത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നും യൂ.എ.ഇലേക്കുള്ള വിമാന ടിക്കറ്റ് റേറ്റുകൾ കുത്തനെ ഉയർന്നു(UAE Updates). സംഘർഷത്തെ തുടർന്ന് ഇരു രാജ്യങ്ങളും വ്യോമാതിർത്തികളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ഇന്ത്യയിലെ അതിർത്തിയിലുള്ള 24 വിമാനത്താവളങ്ങൾ പൂർണ്ണമായും അടച്ചിടും ചെയ്തിരുന്നു. അവധി ആഘോഷിക്കാനായി നാടുകളിൽ പോയിരുന്ന പ്രവാസികൾക്ക് ഈ കരണങ്ങളാൽ തിരിച്ചു പോകാൻ കഴിയാത്ത സാഹചര്യം ഉണ്ടായി. സംഘർഷാവസ്ഥയിൽ അയവു വന്നതോടെ വിമാന കമ്പനികൾ സർവീസുകൾ പുനഃരാരംഭിച്ചെങ്കിലും ടിക്കറ്റ് നിരക്ക് ഉയർന്നത് പ്രവാസികളായ യാത്രക്കാരെ വെട്ടിലാഴ്ത്തി. നിലവിൽ മെയ് മെയ് 17 വരെയുള്ള വിമാന ടിക്കറ്റുകൾക്കാണ് ഉയർന്ന നിരക്കുകൾ ഈടാക്കുന്നത്.