പ്രവാസി ക്ഷേമനിധി മിനിമം പെൻഷൻ 5000 രൂപയാക്കി ഉയർത്തുക : നവയുഗം

പ്രവാസി ക്ഷേമനിധി മിനിമം പെൻഷൻ 5000 രൂപയാക്കി ഉയർത്തുക : നവയുഗം
Published on

അൽകോബാർ: പ്രവാസി ക്ഷേമനിധി പെൻഷൻ 5000 രൂപയാക്കി ഉയർത്തണമെന്ന് നവയുഗം സാംസ്ക്കാരികവേദി തുഗ്‌ബ മേഖല സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കോബാർ അപ്സര റെസ്റ്ററെന്റിലെ ഷൈമ രാജു നഗറിൽ നടന്ന തുഗ്‌ബ മേഖല സമ്മേളനം നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ ഉത്‌ഘാടനം ചെയ്തു.

പ്രിജി, ശരണ്യ ഷിബു, മഞ്ജു അശോക് എന്നിവർ അടങ്ങിയ പ്രിസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു.

സന്തോഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു.

മേഖല സെക്രെട്ടറി ദാസൻ രാഘവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് റിപ്പോർട്ടിൻമേൽ സമ്മേളന പ്രതിനിധികളുടെ ചർച്ച നടന്നു.

നവയുഗം കേന്ദ്രനേതാക്കളായ എം.എ വാഹിദ് കാര്യറ, സാജൻ കണിയാപുരം, സജീഷ് പട്ടാഴി, ഉണ്ണി മാധവം, മനോജ് എന്നിവർ ആശംസ പ്രസംഗം നടത്തി.

സമ്മേളനത്തിൽ സുറുമി സ്വാഗതവും എബിൻ തലവൂർ നന്ദിയും പറഞ്ഞു.

നവയുഗം തുഗ്‌ബ മേഖല കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ സമ്മേളനം തെരെഞ്ഞെടുത്തു.

നവയുഗം തുഗ്‌ബ മേഖല സമ്മേളനം തെരെഞ്ഞെടുത്ത ഇരുപത്തെട്ടംഗ മേഖല കമ്മിറ്റി, പ്രിജി കൊല്ലത്തിന്റെ അധ്യക്ഷതയിൽ പ്രഥമയോഗം ചേർന്ന് മേഖല ഭാരവാഹികളെ തെരെഞ്ഞെടുത്തു.

ഷിബുകുമാർ (രക്ഷാധികാരി), പ്രിജി കൊല്ലം (പ്രസിഡന്റ്), നിസാർ, സിറാജ് (വൈസ് പ്രസിഡന്റുമാർ), എബിൻ തലവൂർ (സെക്രട്ടറി), പ്രദീഷ്, സന്തോഷ് (ജോയിന്റ് സെക്രട്ടറിമാർ), മഞ്ജു അശോക് (ട്രെഷറർ) എന്നിവരാണ് നവയുഗം തുഗ്‌ബ മേഖല കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ.

Related Stories

No stories found.
Times Kerala
timeskerala.com