
അല്‍ ഐന്‍: യു.എ.ഇയിൽ, അല്‍ ഐനിലെ നാഹില്‍ ഏരിയയിലെ വീട്ടിൽ തീപിടിത്തമുണ്ടായി(House Fire). തീ പിടിത്തത്തിൽ, ആറ് വയസ്സിനും 13 വയസ്സിനും ഇടയില്‍ പ്രായമുള്ള മൂന്ന് എമിറാത്തി കുട്ടികൾ കനത്ത പുക ശ്വസിച്ച് ശ്വാസം മുട്ടി മരിച്ചു. ഹാരിബ് (6), സാലിം ഗരീബ മുഹമ്മദ് അല്‍ കാബി (10), തായിബ് സഈദ് മുഹമ്മദ് അല്‍ കാബി(13) എന്നിവർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്.
സംഭവ സമയത്ത് കുട്ടികൾ ഉറങ്ങുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 9.30നാണ് സംഭവം നടന്നത്. തീ പിടിത്തമുണ്ടായത് കുട്ടികളുടെ മുത്തശ്ശന്‍റെ വീട്ടിലാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തം ഉണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക വിവരം.