റിയാദ്: മലയാളി റിയാദിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം മേലാറ്റൂർ കിഴക്കുംപാടം സുലൈമാൻ (45) ആണ് റിയാദ് എക്സിറ്റ് 12 റൗദയിൽ വെച്ച് മരിച്ചത്.
സ്പോൺസറുടെ കീഴിൽ മൂന്ന് വർഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.