
അബുദാബി: പുതുവത്സര പിറവിയിൽ ആശംസകൾ അറിയിച്ച് യു.എ.ഇ ഭരണാധികാരികൾ( Happy New Year Wishes). ലോക രാജ്യങ്ങളിലെ നേതാക്കൾക്കാണ് യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുതുവത്സരാശംസ നേർന്നത്. മെച്ചപ്പെട്ട ഭാവിക്കും ലോക സമാധാനത്തിനായും ഐക്യത്തോടെ പ്രവർത്തിക്കാൻ എല്ലാവർക്കും സാധിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും ലോക നേതാക്കൾക്ക് ആശംസാ സന്ദേശങ്ങൾ അയച്ചു.