ഹജ്ജ്: അന്തിമഘട്ട ഒരുക്കങ്ങൾ തയ്യാറാക്കി ഇരുഹറം കാര്യാലയം | Hajj

തിരക്ക് നിയന്ത്രിക്കൽ, ആരാധനകൾ സുഗമമാക്കൽ, കർമ്മങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കൽ എന്നിവയാണ് പദ്ധതികൾ
Hajj
Published on

മക്ക: വിവിധ സേവനങ്ങൾ മെച്ചപ്പെടുത്തിയും കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയും ഹജ്ജിനുള്ള അന്തിമ പ്ലാൻ തയ്യാറാക്കി ഇരുഹറം കാര്യാലയം. ജൂൺ ആദ്യ ആഴ്ചയിലാണ് ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കമാവുക. ദശലക്ഷക്കണക്കിന് വിശ്വാസികളാണ് ഓരോ വർഷവും ഹജ്ജിനെത്തുന്നത്. ഇവർക്കുവേണ്ട സൗകര്യങ്ങളും സേവനങ്ങളും മികച്ചതാക്കുന്നതിന്റെ ഭാഗമായാണ് വിവിധ പദ്ധതികൾ.

നിർമിത ബുദ്ധി, ഡിജിറ്റൽ സേവനങ്ങൾ, സ്മാർട്ട് ആപ്ലിക്കേഷൻ എന്നിവ ഉൾപ്പെടെയുള്ള ഏറ്റവും മികച്ച സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയാണ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നത്. ഇത്തവണ റമദാനിൽ ഇരുഹറമുകളിലും വിശ്വാസികൾക്കായി ഒരുക്കിയ സേവനങ്ങൾ വലിയ വിജയം നേടിയിരുന്നു. ഇതിന്റെ തുടർച്ചയായിരിക്കും വരുന്ന ഹജ്ജിലെ ഒരുക്കങ്ങൾ.

തിരക്ക് നിയന്ത്രിക്കൽ, ആരാധനകൾ സുഗമമാക്കൽ, കർമ്മങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കൽ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് പദ്ധതികൾ. ദുൽഖഅദ് 1 മുതൽ ഹജ്ജ് തീർത്ഥാടകർ പുണ്യനഗരികളിൽ എത്തിത്തുടങ്ങും. അതിനു മുമ്പുള്ള അന്തിമവട്ട ഒരുക്കത്തിലാണ് ഇരുഹറം കാര്യാലയം.

Related Stories

No stories found.
Times Kerala
timeskerala.com