മനാമ: ഇസ്ലാമിക് പുതുവർഷം (ഹിജ്‌റ) പ്രമാണിച്ച് 26ന് പൊതു അവധി പ്രഖ്യാപിച്ച് ബഹ്റൈൻ. രാജ്യത്തെ എല്ലാ മന്ത്രാലയങ്ങൾക്കും പൊതു സ്ഥാപനങ്ങൾക്കും സർക്കാർ ഏജൻസികൾക്കും അവധി ബാധകമാണ്.
പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് പൊതു അവധി പ്രഖ്യാപിച്ചത്. ഹിജ്‌റ 1447 വർഷത്തിന്റെ തുടക്കവും മുഹറത്തിന്റെ ആദ്യ ദിനവുമാണ് ജൂൺ 26.
ഒമാൻ, യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങളും മുഹറം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇയിൽ 27നാണ് അവധി. സ്വകാര്യമേഖലയ്ക്കും ശമ്പളത്തോടു കൂടിയാണ് അവധി ലഭിച്ചിരിക്കുന്നത്. ശനി, ഞായർ വാരാന്ത്യ അവധി ഉൾപ്പെടെ 3 ദിവസത്തെ അവധി ലഭിക്കും.
കുവൈത്തിൽ 26നാണ് അവധി. വെള്ളി, ശനി വാരാന്ത്യ അവധി ഉൾപ്പെടെ 3 ദിവസം അവധി ആഘോഷിക്കാം. ഒമാനിൽ ജൂൺ 29നാണ് അവധി. 27,28 വാരാന്ത്യ ദിനങ്ങൾ ഉൾപ്പെടെ 3 ദിവസമാണ് ഒമാനിലും അവധി ലഭിക്കുക.