
കുവൈറ്റ് : കുവൈറ്റിൽ രണ്ടിടങ്ങളിൽ തീ പിടുത്തം(Fire). തീ പടർന്നു പിടിച്ചതിൽ ഒരിടം അൽ-ഖുറൈൻ മാർക്കറ്റിലെ, റെസ്റ്റോറന്റിലെ ഒന്നാം നിലയിലാണ്. ഇവിടെയുണ്ടായ തീ പിടിത്തത്തിൽ 5 പേർക്ക് പരിക്കേറ്റതായാണ് വിവരം.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അൽ-ബൈറാഖ്, അൽ-ഖുറൈൻ സെൻട്രൽ ഫയർ ഡിപ്പാർട്ട്‌മെന്റുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
രണ്ടാമത് തീ പിടിത്തമുണ്ടായത് ഫർവാനിയയിലെ ഒരു അപ്പാർട്ട്മെന്‍റിലാണ്. ഇന്ന് രാവിലെയാണ് ഇവിടെ തീ പടർന്നു പിടിച്ചത്. ഇവിടെയുണ്ടായ തീ പിടിത്തത്തിൽ ഒരാൾ മരിക്കുകയും 9 പേർക്ക് പരിക്കേൽക്കുകയും ചെയ്താതായാണ് വിവരം. അതേസമയം മരണപ്പെട്ടയാളുടെ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.