
കുവൈറ്റ്: കുവൈറ്റിൽ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ പേരുകളില്‍ നിര്‍മ്മിച്ച ആയിരക്കണക്കിന് വ്യാജ പെര്‍ഫ്യൂമുകള്‍ പിടിച്ചെടുത്തു(Fake Perfume). ഹവാലി ഗവര്‍ണറേറ്റില്‍ നിന്നാണ് 41,000 കുപ്പി വ്യാജ പെര്‍ഫ്യൂമുകള്‍ പിടികൂടിയത്.
മാന്‍പവര്‍ ഉദ്യോഗസ്ഥരും ജനറല്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റും വാണിജ്യ-വ്യവസായ മന്ത്രാലയവും സംയുക്തമായി നടത്തിയ റെയ്ഡിലാണ് വെയര്‍ ഹൗസില്‍ നിന്ന് ഇവ പിടികൂടിയത്.
വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ കൊമേഴ്‌സ്യല്‍ കണ്‍ട്രോള്‍ ഡയറക്ടര്‍ ഫൈസല്‍ അല്‍ അന്‍സാരിയുടെ നേത്യത്വത്തിലാണ് പരിശോധന നടന്നത്. വ്യാജ ഉല്‍പ്പന്നങ്ങൾ നിര്‍മ്മിച്ച സ്ഥാപന ഉടമയെ കൊമേഴ്‌സ്യല്‍ പ്രോസിക്യൂഷന് റഫര്‍ ചെയ്യ്തു. അധികൃതര്‍ വെയര്‍ഹൗസ് പൂട്ടിക്കുകയും ചെയ്തു.