
ദുബായ്: ദുബായിൽ ഏപ്രിൽ 4 മുതൽ പാർക്കിങ് നിരക്കു വർധന പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ട്( parking fees).
ഇത് സംബന്ധിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയിൽ നിന്ന് കത്ത് ലഭിച്ചെന്ന് ദുബായ് പാർക്കിങ് ഓപ്പറേറ്ററായ 'പാർക്കിൻ', ഫിനാൻഷ്യൽ മാർക്കറ്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
വെള്ളിയാഴ്ചയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഇത് പ്രകാരം, രാവിലെ 8 മുതൽ 10 മണിവരെയും വൈകീട്ട് 4 മുതൽ 8 മണിവരെയും ഉയർന്ന പാർക്കിങ് ഫീസ് നൽകണം. ഇത്തരത്തിൽ രണ്ടുതരത്തിലാണ് പാർക്കിങ് ഫീസ് ഈടാക്കുക.