
മസ്കറ്റ്: ഒമാനിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികൾ മരിച്ചു. കണ്ണൂര്‍ തലശ്ശേരി സ്വദേശികളായ വി. പങ്കജാക്ഷൻ (59), ഭാര്യ കെ. സജിത(53) എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.
ബൗഷർ വിലായത്തിലെ റെസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ കെട്ടിടം ഭാഗികമായി തകർന്നുവീണാണ് ഇരുവരും മരിച്ചത്. റെസ്റ്റോറന്റിന് മുകളിലത്തെ കെട്ടിടത്തിൽ താമസിച്ചിരുന്നവരാണ് ദമ്പതികൾ.
സ്ഫോടനത്തെ തുടർന്ന് വാണിജ്യ റെസിഡൻഷ്യൽ കെട്ടിടം ഭാഗികമായി തകർന്നുവീഴുകയായിരുന്നു. സിവിൽ ഡിഫൻസ് അതോറിറ്റി ടീമുകൾ ഉടനടി സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.