
കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയ, ജഹ്‌റ ഗവർണറേറ്റുകളിൽ ഭിക്ഷാടനം നടത്തിയതിന് നാല് വിദേശ വനിതകൾ അറസ്റ്റിൽ.രണ്ട് അറബ് രാജ്യങ്ങളിൽ നിന്നുള്ള വനിതകളെ നാടുകടത്താനും ഉത്തരവിട്ടു.
കുവൈത്തിൽ നിയമവിരുദ്ധമായ ഭിക്ഷാടനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് അറസ്റ്റെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നാല് വിദേശികളുടെ സ്പോൺസർമാർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കും.രാജ്യത്ത് ക്രമസമാധാനം നിലനിർത്താൻ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് അധികൃതര്‍ അഭ്യർത്ഥിച്ചു.