
മനാമ: ബഹ്റൈനിൽ മേയ് ഒന്ന് തൊഴിലാളി ദിനത്തിലുള്ള പൊതു അവധി പ്രഖ്യാപിച്ചു(Labor Day). ഈ വരുന്ന വ്യാഴാഴ്ചയാണ് അന്താരാഷ്ട്ര തൊഴിലാളി ദിനം വരുന്നത്.
ഈ ദിവസം രാജ്യത്ത് പൊതു അവധി ആയിരിക്കും. സര്‍ക്കാര്‍ വകുപ്പുകള്‍, മന്ത്രാലയങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം അവധി ബാധകം ആയിരിക്കും. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് കഴിഞ്ഞ ദിവസം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഔദ്യോഗികമായി പുറത്തിറക്കി.