ഷാര്‍ജ : ഷാർജയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടേത് ആത്മഹത്യയെന്ന് ഫോറൻസിക് ഫലം. ഫോറൻസിക് ഫലം ഷാർജയിലുള്ള സഹോദരി അഖിലയ്ക്ക് ലഭിച്ചത്.
അതുല്യയുടെ ഭര്‍ത്താവ് സതീഷിന് മരണത്തില്‍ പങ്കുണ്ടെന്ന് കാട്ടി അഖില ഷാര്‍ജ പൊലീസിന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഫോറൻസിക് ഫലം പുറത്ത് വിട്ടത്. അതേ സമയം, അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കനുള്ള നടപടികൾ നാളെ പൂർത്തിയാകും.
ഈമാസം 19-ന് പുലർച്ചെയാണ് അതുല്യ ശേഖർ (30) റ്റില്‍ തൂങ്ങിമരിച്ചത്. ഭർത്താവ് സതീഷ് ശങ്കറിന്റെ പീഡനമാണ് അതുല്യയുടെ മരണകാരണമെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. സതീഷ് മർദിക്കുന്നതിന്റെ ദൃശ്യങ്ങളും സുഹൃത്തുക്കളോട് ക്രൂര പീഡനത്തിന്റെ കാര്യങ്ങൾ പറയുന്ന ശബ്ദ സന്ദേശങ്ങളും പുറത്തുവന്നിരുന്നു.
അതുല്യയുടെ കുടുംബത്തിന്റെ പരാതിയില്‍ കൊലക്കുറ്റം, ആത്മഹത്യാപ്രേരണ, സ്ത്രീധനനിരോധന നിയമം തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തി കൊല്ലം ചവറതെക്കുംഭാഗം പൊലീസ് കേസെടുക്കുകയായിരുന്നു.