
പെൻസിൽവാനിയ: അമേരിക്കയിലെ പെൻസിൽവേനിയയിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം(kayaking accident). കയാക്കിങ് നടത്തിയിരുന്ന സുഹൃത്തുക്കൾ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവതിക്ക് ജീവൻ നഷ്ടമായത്.
ആലപ്പുഴ സ്വദേശിയായ ബിപിൻ മൈക്കിളിനാണ് (40) തടാകത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ മരണം സംഭവിച്ചത്. ഇവർ ലൈഫ് ജാക്കറ്റ് ഇടാതെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അതേസമയം അപകടത്തിൽ പെട്ടവർക്ക് ലൈഫ് ജാക്കറ്റ് ഉണ്ടായിരുന്നതിൽ ജീവൻ നഷ്ടമായില്ല. ഫയർ ഫോഴ്സ് എത്തിയാണ് ബിപിന്‍റെ മൃതദേഹം കരയ്‌ക്കെത്തിച്ചത്.