ദമാം: ദഹ്റാൻ റോഡിൽ ഗൾഫ് പാലസിന് സമീപം നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് കോഴിക്കോട് സ്വദേശി മരിച്ചു. പുതിയ പന്തക്കലകത്ത് അബ്ദുൽ റസാഖ് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ജോലി സംബന്ധമായി നിർമാണം നടക്കുന്ന കെട്ടിടം സന്ദർശിക്കാനായി സ്ഥലത്ത് എത്തിയപ്പോൾ കാൽ വഴുതി താഴെ വീഴുകയായിരുന്നു. മൃതദേഹം നിലവിൽ ദമാം മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മരിച്ച അബ്ദുൽ റസാഖ്, പരേതനായ മൊയ്‌തീൻ വീട്ടിൽ അബ്ദുള്ള കോയയുടെയും പുതിയ പന്തക്കലകത്ത് കുഞ്ഞിബിയുടെയും മകനാണ്. ഭാര്യ: പുതിയ പൊന്മാണിച്ചിന്റകം കുഞ്ഞു. റിയാദിലുള്ള അബ്ദുള്ള, ദമാമിലുള്ള ഹസ്ന, പാലക്കാട്ടെ ഡോ. അഹലാം, യുഎസിലുള്ള അഫ്നാൻ എന്നിവരാണ് മക്കൾ. മരുമക്കൾ: റിയാദിലെ പുതിയ മാളിയേക്കൽ യാസ്സർ, ഡോ. ദലീൽ, ഐബക്ക് ഇസ്മായിൽ, അൻസില താജ്. സഹോദരങ്ങൾ: പി.പി. അബ്ദുൽ കരീം, റുഖിയ, ഫാത്തിമ, ഹാജറ, റൗമ, റാബിയ, ആമിനബി എന്നിവരാണ്.
ദമാമിലെ തെക്കേപ്പുറം കൂട്ടായ്മയുടെ പ്രധാന സംഘാടകരില്‍ ഒരാളായിരുന്നു അബ്ദുൽ റസാഖ്. ഫാറൂഖ് കോളജ് പൂർവവിദ്യാർഥികളുടെ സംഘടനയായ ഫോസയുടെയും സിജെയുടെയും സ്ഥാപക നേതാവ് കൂടിയാണ് അദ്ദേഹം.