
കുവൈറ്റ്: കുവൈറ്റ് എസ്.സിയും അൽ-അറബി എസ്.സിയും തമ്മിൽ നടക്കാനിരുന്ന അമീർ കപ്പ് ഫൈനൽ മത്സരം മാറ്റിവച്ചു(Amir Cup final). നിലവിലെ പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനം.
കായിക എല്ലാ അംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും സമാധാനപരമായ അന്തരീക്ഷത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കാനുമാണ് മത്സരം മാറ്റിവച്ചതെന്ന് കുവൈറ്റ് ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. കുവൈറ്റ് അമീർ കപ്പ് ഫൈനൽ ഒക്ടോബറിൽ നടത്തുമെന്നും തീയതി നിശ്ചയിച്ചിട്ടില്ലെന്നും അസോസിയേഷൻ വ്യക്തമാക്കി. മത്സരത്തിന്റെ പുതിയ തീയതി പിന്നീട് അറിയിക്കും.