2024 ലെ ഏറ്റവും മികച്ച എയർലൈൻ കൊറിയയുടേത്; സർവ്വേ ഫലം പുറത്ത് | Airline Updates

2024 ലെ ഏറ്റവും മികച്ച എയർലൈൻ കൊറിയയുടേത്; സർവ്വേ ഫലം പുറത്ത് | Airline Updates
Published on

സോൾ: 2024 ലെ ഏറ്റവും മികച്ച എയർലൈനുകളുടെ പട്ടിക പുറത്തു വന്നു(Airline Updates). എയർലൈൻ റോറ്റിംഗ്സ് വെബ്സൈറ്റ് ആണ് സർവേ നടത്തിയത്. സർവ്വേ അനുസരിച്ച് പട്ടികയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയത് ദക്ഷിണ കൊറിയയുടെ കൊറിയൻ എയർലൈൻ ആണ്.

ഖത്തർ എയർവേയ്സിനെ പിന്നിലാക്കിയാണ്  കൊറിയൻ എയർലൈൻ ഈ നേട്ടം സ്വന്തമാക്കിയത്. എക്കോണമി ക്ലാസിലടക്കം യാത്രക്കാരുടെ സൗകര്യങ്ങൾക്ക് കൊറിയൻ എയർ അതീവ പ്രാധാന്യം നൽകുന്നതായാണ് സർവ്വേ റിപ്പോർട്ടിൽ പറയുന്നത്.

ഖത്തർ എയർവേയ്സ്, എയർ ന്യൂസിലൻഡ്, കാത്തെ പസഫിക്, സിംഗപ്പൂർ എയർലൈൻസ് എന്നിവ യഥാക്രമം രണ്ട് മുതൽ അഞ്ച് വരെയുള്ള സ്ഥാനങ്ങൾ നേടി. സർവേയിൽ യു.എ.ഇ ആസ്ഥാനമായുള്ള എമിറേറ്റ്സ് ആറാമതും എത്തിഹാദ് ഒമ്പതാമതും എത്തി.

Related Stories

No stories found.
Times Kerala
timeskerala.com