
കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ദലിയിൽ കണ്ടെത്തിയത് സ്ത്രീയുടെ മൃതദേഹമെന്ന് പോലീസ്. സംഭവത്തിൽ ഒരു കുവൈത്ത് പൗരനെ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. മരണപ്പെട്ട യുവതി പ്രതിയുടെ ഭാര്യയെന്ന് പോലീസ് സ്ഥിതീകരിച്ചു.ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അബ്ദാലിക്കും മുത്‌ലയ്ക്കും ഇടയിലുള്ള മരുഭൂമിയിൽ ഉപേക്ഷിക്കുകയായിരുന്നു.
മൃതദേഹത്തിൽ ധാരാളം മുറിവുകളുണ്ടെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. മൃതദേഹം മരുഭൂമിയിൽ ഉപേക്ഷിച്ച് പോകുന്നതിന് മുൻപ് പ്രതിസ്ത്രീയുടെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയിരുന്നു. പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുക്കാൻ പബ്ലിക് പ്രോസിക്യൂഷനാണ് ഉത്തരവിട്ടത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.