

മസ്കത്ത്: രാജ്യത്ത് അനധികൃതമായി പ്രവേശിച്ച ആഫ്രിക്കൻ പൗരന്മാരെ നാടുകടത്തി(Deported). 84 ആഫ്രിക്കൻ പൗരന്മാരാണ് രാജ്യത്തേക്ക് നുഴഞ്ഞു കയറിയതെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ഇവരെ നാടുകടത്തി.
മുസന്ദം ഗവർണറേറ്റ് പോലീസ് കമാൻഡ് നടത്തിയ ഓപ്പറേഷനിലൂടെ ദിവസങ്ങൾക്ക് മുൻപ് അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ച 24 ഏഷ്യൻ പൗരന്മാരെയും പിടികൂടിയിരുന്നു. സുരക്ഷ ശക്തമാകുന്നതിന്റ ഭാഗമായി നിരന്തരം പരിശോധനകൾ നടക്കുന്നതിനിടെയാണ് ഈ രണ്ടു സംഭവങ്ങളും ഉണ്ടായിരിക്കുന്നത്.