
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം. 3 വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തിൽ തമിഴ്നാട്, പുതുക്കോട്ടൈ മുത്തുപ്പട്ടണം സ്വദേശി ശാഹുൽ ഹമീദ് (40) ആണ് മരിച്ചത്.
ഇദ്ദേഹം ഹഫർ അൽ ബാത്വിനിൽ നിന്നും റഫയിലേക്ക് ട്രക്കിൽ ലോഡുമായി പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. എതിർ ദിശയിൽ നിന്ന് വന്ന വാഹനം ശാഹുൽ ഹമീദ് ഓടിച്ചിരുന്ന ട്രക്കിൽ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ ഇതേ ട്രക്ക് മറ്റൊരു വാഹനത്തിൽ ചെന്നിടിക്കുകയും ആയിരുന്നു. ഗുരുതരമായി പരിക്കേറ്റ ശാഹുൽ ഹമീദ് അപകട സ്ഥലത്ത് വച്ച് തന്നെ ജീവൻ വെടിഞ്ഞു.