സ്‌കൂളുകളിൽ ‘ജങ്ക് ഫുഡ്’ നിരോധിച്ച് അബുദാബി | Abu Dhabi Bans ‘Junk Food’

സ്‌കൂളുകളിൽ ‘ജങ്ക് ഫുഡ്’ നിരോധിച്ച് അബുദാബി | Abu Dhabi Bans ‘Junk Food’
Published on

അബുദാബി : ആരോഗ്യകരമായ ഭക്ഷണശീലം വളർത്താൻ എമിറേറ്റിലെ സ്കൂളുകളിൽ 'ജങ്ക് ഫുഡ്' നിരോധിച്ചുകൊണ്ട് അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്) കർശന വിദ്യാഭ്യാസനയം പുറപ്പെടുവിച്ചു(Abu Dhabi Bans 'Junk Food'). കാന്റീനുകളും മറ്റ് ഭക്ഷണ സേവനങ്ങളും നടത്തുന്ന സ്കൂളുകൾ, വിദ്യാർഥികൾക്കും ജീവനക്കാർക്കും  ആരോഗ്യകരവും പോഷക സമൃദ്ധവുമായ ഭക്ഷണം വിളമ്പണം. ഇത് സംബന്ധിച്ച്  ലൈസൻസുകൾ നേടുകയും കാന്റീനുകളിൽ മാർഗനിർദേശങ്ങൾ വ്യക്തമാക്കുന്ന നോട്ടീസുകൾ പതിക്കുകയും വേണം. നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്കൂളുകൾ നടപടി സ്വീകരിക്കണമെന്നും നയത്തിൽ സൂചിപ്പിക്കുന്നു.

അഡെക് പുറത്തുവിട്ട നിർദ്ദേശങ്ങൾ :

  1. എല്ലാ വിദ്യാർഥികൾക്കും എല്ലാ ദിവസവും ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഭക്ഷണവുമായി ബന്ധപ്പെട്ടുള്ള പെരുമാറ്റങ്ങളിൽ ജാഗ്രത പാലിക്കുക.
    അലർജിയുണ്ടാക്കാത്ത ഭക്ഷണങ്ങൾ വിദ്യാർഥികൾ കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
  2. പരിപാടികൾ നടക്കുമ്പോൾ മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, പന്നിയിറച്ചി, അലർജിയുണ്ടാക്കുന്ന ഭക്ഷണങ്ങൾ എന്നിവയില്ലെന്ന് ഉറപ്പാക്കണം.
  3. അലർജിയുണ്ടാക്കുന്നവയും സുരക്ഷിതമല്ലാത്തവയും നിരോധിച്ചവയുമായ ഭക്ഷണ പദാർഥങ്ങൾ സ്കൂൾ പരിസരത്ത് വിതരണത്തിലില്ലെന്ന് ഉറപ്പാക്കണം.
  4. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണശീലങ്ങളെക്കുറിച്ച് സ്കൂളുകൾ രക്ഷിതാക്കളുമായി പങ്കിടണം. കുട്ടികൾക്കിടയിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ ഉണ്ടാക്കേണ്ടത് രക്ഷിതാക്കളുടെയും പങ്കാളിത്തം വേണം.
  5. എണ്ണയിൽ വറുത്ത അനാരോഗ്യകരമായ ഭക്ഷണങ്ങൾ ഒഴിവാക്കാൻ രക്ഷിതാക്കൾക്ക് നിർദേശം നൽകാം. ഇവ പൊണ്ണത്തടി, കൊളസ്‌ട്രോൾ, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
  6. കാംപസിനുള്ളിൽ സർക്കാരിന്റെ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ പാലിക്കണം. തലാബത്ത്, ഡെലിവറൂ പോലുള്ള പുറത്തുനിന്നുള്ള ഭക്ഷണ വിതരണ സേവനങ്ങൾ സ്കൂൾ സമയങ്ങളിൽ നിരോധിക്കണം.
  7. അബുദാബി പൊതുജനാരോഗ്യകേന്ദ്രം നടത്തുന്ന ബോധവത്കരണ പരിപാടികളിൽ അധ്യാപകരും കാന്റീൻ ജീവനക്കാരും പങ്കെടുക്കണം.
  8. ഭക്ഷണ അലർജിയുള്ള വിദ്യാർഥികൾക്ക് പ്രത്യേക ശ്രദ്ധ നൽകണം. അലർജിയുള്ളവരുടെ വിവരങ്ങൾ സ്കൂളുകളിൽ സൂക്ഷിക്കണം. ഈ രേഖകൾ സ്കൂൾ കാന്റീനുകളിൽ ലഭ്യമാണെന്നും ഉറപ്പാക്കണം. സ്കൂൾ നൽകുന്ന ഭക്ഷണത്തിലെ അലർജി ഘടകങ്ങൾ ഭക്ഷണ ലേബലുകൾ വ്യക്തമായി എഴുതിയിരിക്കണം. കുട്ടിക്ക് അലർജിയുണ്ടായാൽ ഉടൻതന്നെ വിവരം രക്ഷിതാക്കളെ അറിയിക്കണം. രക്ഷിതാക്കൾക്കും ഇക്കാര്യം സ്കൂളിനെ അറിയിക്കാം. ഭക്ഷണ അലർജിയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ വിലയിരുത്തുകയും അവ കുറയ്ക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്യണം. ഗുരുതരമായ അലർജി പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ നടപടിക്രമങ്ങളുണ്ടാകണം. അലർജി മരുന്നുകൾ ശരിയായി ലേബൽ ചെയ്ത് സൂക്ഷിക്കുക.
  9. ഫീഡ്ബാക്ക് ഫോമുകളിലൂടെയോ മറ്റ് രീതികളിലൂടെയോ സ്കൂൾ ഭക്ഷണസേവനങ്ങൾ ആസൂത്രണം ചെയ്യാനും മെച്ചപ്പെടുത്താനും വിദ്യാർഥികൾ പങ്കാളികളാകണം.

Related Stories

No stories found.
Times Kerala
timeskerala.com