ഖത്തറിൽ താമസ സ്ഥലത്ത് തീപിടുത്തം, ചികിത്സയിൽ കഴിഞ്ഞ കോഴിക്കോട് സ്വദേശി മരിച്ചു

ഖത്തറിൽ താമസ സ്ഥലത്ത് തീപിടുത്തം, ചികിത്സയിൽ കഴിഞ്ഞ കോഴിക്കോട് സ്വദേശി മരിച്ചു
Published on

ഖത്തറിൽ താമസസ്ഥലത്ത് ഉണ്ടായ തീപിടിത്തത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം.കോഴിക്കോട് ചേളന്നൂർ സ്വദേശി ഷഫീഖ് (36) ആണ് മരണപ്പെട്ടത്. താമസ സ്ഥലത്തെ അടുത്ത മുറിയിലുണ്ടായ തീപിടിത്തത്തെ തുടർന്നുള്ള പുക ശ്വസിച്ച് അബോധാവസ്ഥയിലായതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു. കാക്കുകുഴിയിൽ ചെത്തിൽ ഉമ്മറിന്റെയും ഖദീജയുടെയും മകനാണ്.

ഈ മാസം 19നായിരുന്നു റയ്യാനിൽ ഷഫീഖ് താമസിച്ചിരുന്ന വില്ലയിലെ തൊട്ടടുത്ത മുറിയിൽ ഷോർട്സർക്യൂട്ട് കാരണം തീപിടിത്തമുണ്ടായത്. സ്വകാര്യ സ്ഥാപനത്തിൽ മാർക്കറ്റിങ് – സെയിൽസ് വിഭാഗത്തിൽ ജോലിചെയ്യുന്ന ഷഫീഖ് ഡ്യൂട്ടിക്ക് ശേഷം ഉച്ചയ്ക്ക് മൂന്നു മണിയോടെ റൂമിലെത്തി വിശ്രമിക്കുമ്പോഴായിരുന്നു അപകടം.

Related Stories

No stories found.
Times Kerala
timeskerala.com