
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി വി.എസ്. അച്യുതാനന്ദനെ ക്ഷണിക്കാൻ തീരുമാനമായി(V.S. Achuthanandan). മുൻപ് നടന്ന പാർട്ടി കോൺഗ്രസ് സമ്മേളനത്തിലും വി.എസ് പ്രത്യേക ക്ഷണിതാവായിരുനെങ്കിലും ആരോഗ്യപരമായ ബുദ്ധിമുട്ടുകളാൽ അദ്ദേഹം എത്തിയിരുന്നില്ല.
മാത്രമല്ല; മുതിർന്ന നേതാക്കളെ (80 വയസ്സു കഴിഞ്ഞവരെ) പ്രായത്തിന്റെ അടിസ്ഥാനത്തിൽ മാറ്റി നിർത്തേണ്ടെന്ന അതെ നിലപാടിൽ തന്നെ മുന്നോട്ടു പോകാൻ ഒരുങ്ങുകയാണ് സംസ്ഥാന കമ്മിറ്റിയെന്നാണ് പുറത്തു വരുന്ന വിവരം. ഇത് സംബന്ധിച്ച തീരുമാനം ഇന്ന് ചേർന്ന പാർട്ടി സംസ്ഥാന കമ്മിറ്റിയിലാണ് എടുത്തത്. എന്നാൽ, പ്രത്യേക ക്ഷണിതാവാക്കി വി.എസിനെ നിലനിർത്തിയതിൽ കടുത്ത വിമർശനങ്ങൾ ഉയർന്നു വരുന്നുണ്ട്.