
മലപ്പുറം: പി.വി. അൻവറിന്റെ പിന്തുണ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനോടൊപ്പം ഉണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു(PV Anwar).
യു.എഡി.എഫിന് പി.വി അൻവർ പ്രഖ്യാപിച്ച പിന്തുണ യുഡിഎഫ് സ്വീകരിച്ചിട്ടുണ്ട്. സി.പി.എം പാലക്കാട് തോൽവിയിൽ നിന്ന് ഇതുവരെയും പാഠം പഠിച്ചിട്ടില്ല. പഠിക്കുകയും ചെയ്യരുത് - വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു. മാത്രമല്ല; ആര് വിദ്വേഷ പ്രസംഗം നടത്തിയാലും യുഡിഎഫ് അതിനെ എതിർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.