
തൃശൂർ: തൃശ്ശൂരിലെ വോട്ട് വിവാദത്തിൽ എൽ.ഡി.എഫ് നേതാവ് വി എസ് സുനിൽ കുമാറിനെ പിന്തുണച്ച് കോൺഗ്രസ്സ് രംഗത്തെത്തി(vote controversy). വിഷയത്തിൽ കോൺഗ്രസും അന്വേഷണം നടത്തുന്നതായി കെ.പി.സി.സി അധ്യക്ഷൻ സണ്ണിജോസഫ് അറിയിച്ചു.
തിരഞ്ഞെടുപ്പിന് മുൻപ് തന്നെ വോട്ടർ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് വിവരം ലഭിച്ചിരുന്നതായും അത് കളക്ടറെ ബോധിപ്പിച്ചതായും എന്നാൽ നടപടി ഉണ്ടായില്ലെന്നും കോൺഗ്രസ്സ് ആരോപിച്ചു.
വിഷയത്തിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അതേസമയം ബി.ജെ.പി ആരോപണങ്ങൾ പൂർണ്ണമായും തള്ളി കളഞ്ഞു.