"താൻ പറഞ്ഞത് എന്തെന്ന് അണികൾക്ക് വ്യക്തമായി മനസിലായിട്ടുണ്ട്, ഇത്തരം സന്ദേശങ്ങൾ ഫോണിലൂടെയും അല്ലാതെയും നിരന്തരമായി നൽകാറുണ്ട്"; വിവാദ ഫോൺ സന്ദേശത്തിന് പിന്നാലെ രംഗത്തെത്തി പാലോട് രവി | Palode Ravi

താൻ പറഞ്ഞ ഫോൺ സംഭാഷണത്തിലെ ഒരു ചെറിയ ഭാഗം അടർത്തിയെടുത്തതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
Palode Ravi
Published on

തിരുവനന്തപുരം: കേരളത്തിൽ എൽ.ഡി.എഫ് സർക്കാർ ഭരണം തുടരുമെന്ന തന്റെ ഫോൺ സംഭാഷണം പുറത്തു വന്നതിന് പിന്നാലെ രംഗത്തെത്തി ഡിസിസി അധ്യക്ഷൻ പാലോട് രവി(Palode Ravi). അത്തരം ഒരു മെസ്സേജ് നൽകിയത് കോൺഗ്രസിന്‍റെ സംഘടനാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണെന്നും താൻ പറഞ്ഞത് എന്തെന്ന് അണികൾക്ക് വ്യക്തമായി മനസിലായിട്ടുണ്ടെന്നും പാലോട് രവി വ്യക്തമാക്കി.

താൻ പറഞ്ഞ ഫോൺ സംഭാഷണത്തിലെ ഒരു ചെറിയ ഭാഗം അടർത്തിയെടുത്തതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതുപോലുള്ള സന്ദേശങ്ങൾ ഫോണിലൂടെയും അല്ലാതെയും നിരന്തരമായി നൽകാറുണ്ട്. പ്രാദേശിക ഘടകങ്ങളിലെ ഭിന്നത ഒഴിവാക്കാനാണ് ഇത്തരം സന്ദേശങ്ങൾ നൽകുന്നത്. എങ്കിൽ മാത്രമേ ഒറ്റക്കെട്ടായി സിപിഎം ഭരണത്തെ താഴെ ഇറക്കാൻ കോൺഗ്രസിനെ കൊണ്ട് സാധിക്കുകയുള്ളു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com