
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ 8 മണിക്ക് ആരംഭിക്കും(Nilambur by-election). 1,76,070 പേരാണ് തിരഞ്ഞെടുപ്പിൽ വോട്ടുചെയ്തത്. ഇതില്‍ 1403 പോസ്റ്റല്‍ വോട്ടുകളാണുള്ളത്. ഇതായിരിക്കും ആദ്യം എണ്ണുക. ശേഷമാണ് സര്‍വീസ് വോട്ടുകള്‍ എണ്ണുക. തുടർന്ന് ഇവിഎം യന്ത്രത്തിലെ വോട്ടെണ്ണും. രാവിലെ 11 മണിയോടെ വോട്ടെണ്ണൽ പൂർത്തിയാകും. ചുങ്കത്തറ മാര്‍ത്തോമ്മ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെണ്ണൽ ആദ്യം നടക്കുക. വോട്ടെണ്ണൽ 19 റൗണ്ടായാണ് നടക്കുക.
263 പോളിങ് സ്റ്റേഷനുകളാണുള്ളത്. ഓരോ റൗണ്ടിലും 14 വീതം പോളിങ്ബൂത്തുകള്‍ ഉണ്ടാകും. അതേസമയം വോട്ടെണ്ണൽ ആരംഭിച്ച് എട്ടരയോടെ ഔദ്യോഗിക ഫലങ്ങൾ പുറത്തുവന്നു തുടങ്ങും. വഴിക്കടവില്‍ നിന്നാകും ആദ്യ ഫലങ്ങൾ ലഭിക്കിക്കുക. 46 ബൂത്തുകളാണ് വഴിക്കടവിലുള്ളത്. ഇതിൽ തണ്ണിക്കടവ് ബൂത്തിലെ വോട്ടാണ് ആദ്യം എണ്ണുക. ഇവിടെ നിന്നുള്ള ഫലങ്ങൾ പി.വി. അന്‍വറിനെ സംബന്ധിച്ചിടത്തോളം ഒരു കടമ്പ തന്നെയാകാനാണ് സാധ്യത. 2016-ല്‍ 2000 വോട്ടിലേറെ ലീഡുണ്ടായിരുന്ന വഴിക്കടവില്‍ പി.വി. അന്‍വറിന് 2021 ആയപ്പോള്‍ ആ ലീഡ് 35 ൽ ഒതുങ്ങിയിരുന്നു.