
മലപ്പുറം: നിലമ്പൂരില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും നിലമ്പൂര്‍ മുന്‍ എം.എല്‍.എയുമായ പി വി അന്‍വര്‍ അറിയിച്ചു(Nilambur by-election). ഇത് സംബന്ധിച്ച വിവരം ടിഎംസി ദേശീയ നേതൃത്വത്തെ അറിയിക്കുകയും പ്രചാരണത്തിന് എത്തേണ്ട നേതാക്കളുടെ പട്ടിക സമർപ്പിക്കുകയും ചെയ്തു.
അതേസമയം ഇന്ന് വൈകുന്നേരം 4 മണിക്ക് മഞ്ചേരിയില്‍ വച്ച് തൃണമൂല്‍ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിര്‍ണായക യോഗവും നാളെ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗവും ചേരാനിരിക്കുകയാണ്. ഇതിനു ശേഷം ആയിരിക്കും കോണ്‍ഗ്രസ് നേതാവായ പി വി അന്‍വറിന്റെ മത്സരവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടക്കുക.