Politics
ബിജെപി ഇല്ലെങ്കിൽ നിലമ്പൂരിൽ സ്വന്തം സ്ഥാനാർഥിയെ നിർത്തുമെന്ന് ഹിന്ദു മഹാസഭ | Hindu Mahasabha
അഖില ഭാരത് ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് സ്വാമി ഭദ്രാനന്ദയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊച്ചി: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഹിന്ദു മഹാസഭ വ്യക്തമാക്കി(Hindu Mahasabha). ഉപതെരഞ്ഞെടുപ്പിൽ മത്സരത്തിന് ബിജെപി ഇല്ലെങ്കിൽ അഖില ഭാരത് ഹിന്ദു മഹാസഭ സ്വന്തം സ്ഥാനാർഥിയെ നിർത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
അഖില ഭാരത് ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് സ്വാമി ഭദ്രാനന്ദയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇടതു, വലതു മുന്നണികൾക്ക് വോട്ടുകച്ചവടം എന്ന പതിവ് പല്ലവി ഉയർത്താൻ അവസരമുണ്ടാക്കുകയാണ് സംസ്ഥാന ബിജെപി ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.