
മലപ്പുറം: ഇടതുപക്ഷ സർക്കാർ തന്നെ വീണ്ടും അധികാരിത്തിലെത്തുമെന്നും ഭരണ തുടര്‍ച്ചയുണ്ടായാൽ പിണറായി മുഖ്യമന്ത്രിയാകുമോയെന്ന് ഇപ്പോൾ പറയാനാവില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അഭിപ്രായപ്പെട്ടു(M.V. Govindan). ഇടതുമുന്നണി അധികാരത്തിലേറിയാൽ മുഖ്യമന്ത്രി ആരാണെന്ന് അപ്പോൾ തീരുമാനിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം തിരഞ്ഞടുപ്പിനെ പിണറായി തന്നെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
"പിണറായിസം എന്നൊരു ഇസമില്ല. നിയമസഭ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇതിനിടയിലൊരു മുഖം മിനുക്കലുണ്ടാകില്ല. ഇപ്പോള്‍ സര്‍ക്കാരിനുള്ളത് നല്ല മിനുങ്ങിയ മുഖമാണ്. നിലമ്പൂരിൽ എം സ്വരാജ് വിജയിച്ചാൽ മന്ത്രിസ്ഥാനം എന്ന ഓഫറില്ല" - എംവി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.