
തിരുവനന്തപുരം: ആർഎസ്എസുമായി ബന്ധപ്പെട്ട സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്(Chief Minister Pinarayi Vijayan). ആർഎസ്എസുമായെന്നല്ല ഒരു വർഗീയ ശക്തിയുമായും ഒരു ഘട്ടത്തിലും സഹകരിച്ചിട്ടില്ലെന്നും അടിയന്തിരാവസ്ഥക്കാലത്ത് പോലും സ്വന്തം നിലയ്ക്കാണ് സിപിഎം പോരാടിയതെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
ആർഎസ്എസുമായി ഇന്നോ ഇന്നലെയോ നാളെയോ സിപിഎം ഐക്യപ്പെട്ടില്ല. സിപിഎം രാഷ്ട്രീയം മറച്ചു വെക്കാറില്ല. എത്ര വലിയ ശത്രുവിന് മുന്നിലും തലയുയർത്തി നിലപാട് വ്യക്തമാക്കും. ആർഎസ്എസ് ശാഖക്ക് കാവൽ നിന്നത് പഴയ കെപിസിസി പ്രസിഡന്റ കെ സുധാകരനാണ്. ഏതെങ്കിലും തരത്തിലുള്ള വിവാദമുണ്ടാക്കി സിപിഎമ്മിനെ കുടുക്കാമെന്ന് കരുതിയാൽ അത് അത്ര പെട്ടെന്ന് വേവില്ലെന്നും പിണറായി വിജയൻ കൂട്ടി ചേർത്തു.