
നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. സ്വരാജിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രചാരണം തുടരുന്നു(Nilambur by-election). എം. സ്വരാജിന്റെ വിജയത്തിനായി പ്രചരണാർത്ഥം നടത്തിയ കൺവൻഷനിൽ പ്രതിപക്ഷത്തിനും കേന്ദ്രസർക്കാരിനും പി.വി. അൻവറിനും എതിരെ കടുത്ത വിമർശനമാണ് മുഖ്യമന്ത്രി ഉയർത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പരാമർശിച്ചുകൊണ്ട് കേന്ദ്രസർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്നും ഒരു വർഗീയ ശക്തിയുടെയും പിന്തുണ വേണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിൽ യുഡിഎഫിന് അങ്കലാപ്പാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.