“കനേഡിയൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരത്തിനില്ല” – അനിത ആനന്ദ് | Canadian Prime Minister

“കനേഡിയൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരത്തിനില്ല” – അനിത ആനന്ദ് | Canadian Prime Minister
Published on

ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരത്തിനില്ലെന്ന് ഇന്ത്യൻ വംശജ അനിത ആനന്ദ് വ്യക്തമാക്കി(Canadian Prime Minister). കനേഡിയൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗതാഗത മന്ത്രി അനിതാ തമ്പി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. ഇതിനെ പാടെ പിന്തള്ളിയാണ് അനിത രംഗത്തു വന്നത്.

അഭിഭാഷകയും യൂണിവേഴ്സിറ്റി ഒഫ് ടൊറന്റോ ഫാകൽറ്റി ഓഫ് ലോയിലെ മുൻ പ്രഫസറുമാണ് അനിത. ലിബറൽ പാർട്ടിയുടെ നേതൃ സ്ഥാനത്തേക്കോ പാർലമെന്റിലേക്കോ മത്സരിക്കാനില്ലെന്ന് ഇന്ത്യൻ വംശജയായ അനിത വ്യക്തമാക്കി.

ഈ മാസം 6 നാണ് ലിബറൽ പാർട്ടിയുടെ നേതൃസ്ഥാനവും പ്രധാനമന്ത്രി പദവും രാജിവയ്ക്കുന്നതായി ട്രൂഡോ പ്രഖ്യാപിച്ചത്. മാർച്ചിലാണ് ലിബറൽ പാർട്ടി പുതിയ നേതാവിനെ തിരഞ്ഞെടുക്കുക. ട്രൂഡോയുടെ പ്രഖ്യാപനത്തിന് പിന്നാലെ അദ്ദേഹത്തിന്റെ വിശ്വസ്തയായ അനിത ആ സ്ഥാനത്ത് എത്തിയേക്കുമെന്ന് അഭ്യൂഹം രാജ്യത്ത് പരന്നിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com