
ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ ഇന്ത്യൻ വംശജൻ(Canadian Prime Minister). ചന്ദ്ര ആര്യ(61) എന്ന ഇന്ത്യൻ പാർലമെന്റ് അംഗമാണ് മത്സരത്തിന് ഒരുങ്ങുന്നത്. ലിബറൽ പാർട്ടിയുടെ നേതൃ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ആര്യ പ്രഖ്യാപിച്ചു.
മത്സരിച്ചു വിജയിച്ചാൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-ഒട്ടാവ ബിസിനസ് ചേംബറിന്റെ മുൻ ചെയർമാനായ ചന്ദ്ര ആര്യ കർണ്ണാടകയിൽ നിന്നും 2006 ൽ ആണ് കാനഡയിലേക്ക് കുടിയേറിയത്.
പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ലിബറൽ പാർട്ടിയിൽ പുതിയ നേതൃത്വ തിരഞ്ഞെടുപ്പിന് അവസരമൊരുങ്ങിയത്. പാർട്ടിയുടെ പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെടുന്നയാൾ അടുത്ത പ്രധാനമന്ത്രിയാകും. അതുവരെ ട്രൂഡോ അധികാരത്തിൽ തുടരും. മാർച്ച് 9 നാണ് പുതിയ ലിബറൽ നേതാവിനായുള്ള തെരഞ്ഞെടുപ്പ് നടക്കുക.