തിരുവനന്തപുരം : ഇത്തവണ സർക്കാർ 6,32,910 സൗജന്യ ഓണക്കിറ്റുകളാണ് വിതരണം ചെയ്യുന്നത്. ഇത് ഇന്ന് മുതൽ റേഷൻ കടകളിലെത്തി വാങ്ങാവുന്നതാണ്. (Onam Kit from Kerala Govt )
ഇക്കാര്യം അറിയിച്ചത് മന്ത്രി ജി ആർ അനിലാണ്. എ എ വൈ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും ആണ് ഇത് നൽകുന്നത്.
പഞ്ചസാര, വെളിച്ചെണ്ണ, തുവര പരിപ്പ്, ചെറുപയർ പരിപ്പ്, വൻ പയർ, കശുവണ്ടി, മിൽമ നെയ്യ്, ഗോൾഡ് ടീ, പായസം മിക്സ്, സാമ്പാർ പൊടി, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ഉപ്പ് എന്നീ ഇനങ്ങൾ കിറ്റിലുണ്ട്.