തൃശൂർ : ഓണ നാളുകളിലേക്ക് പൂക്കൂടയുമായി കേരളം നടക്കാൻ ആരംഭിച്ചതോടെ ലോകമെമ്പാടുമുള്ള മലയാളികൾ ആഘോഷത്തിമിർപ്പിലാണ്. അങ്ങ് തൃശൂരിലും ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. (Onam celebrations in Thrissur)
വടക്കുംനാഥ ക്ഷേത്രത്തിൻ്റെ തെക്കേ ഗോപുര നടയിൽ ഭീമൻ അത്തപ്പൂക്കളമൊരുക്കി. മേയർ എം കെ വർഗീസ് കൊടിയുമുയർത്തി. അത്തപ്പൂക്കളം ഒരുക്കിയത് സായാഹ്ന സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിലാണ്.
ഇതിന് 60 അടി വ്യാസമുണ്ട്. 1500കിലോയോളം പൂക്കളാണ് ഉപയോഗിച്ചിരിക്കുന്നത്. കൊടിയേറ്റിന് ശേഷം ഭിന്നശേഷിക്കാരുടെ മേളവും നടന്നു.