കൊച്ചി : ഓണത്തിന് വരവേൽക്കാൻ തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങൾക്ക് തുടക്കമായി. ജനാവലിയെ സാക്ഷി നിർത്തി മന്ത്രി പി രാജീവ് അത്തപ്പതാക ഉയർത്തി. ചടങ്ങുകൾ ഉദ്‌ഘാടനം ചെയ്തത് മന്ത്രി എം ബി രാജേഷ് ആണ്. (Onam celebrations have officially started in Kerala)
ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുന്നത് നടൻ ജയറാമാണ്. തൃപ്പൂണിത്തുറ ബോയ്സ് ഗ്രൗണ്ടിൽ നിന്നും ഘോഷയാത്ര തുടങ്ങും. ഇത് നഗരം ചുറ്റി അവിടെ തന്നെ അവസാനിക്കും.
ആഘോഷങ്ങളിൽ പങ്കെടുക്കാൻ സിനിമാ താരം പിഷാരടിയും ഉണ്ട്. പ്രദേശത്ത് വൈകുന്നേരം 3 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സുരക്ഷാ ക്രമീകരണത്തിനായി 450 പൊലീസുകാരെ വിന്യസിച്ചു.